
വടകര: ജ്യൂസുണ്ടാക്കാന്‍ വെച്ച വെള്ളത്തില്‍ കൊതുകു ലാര്‍വകള്‍. ജ്യൂസ് വില്പന തടഞ്ഞ് ആരോഗ്യവകുപ്പ്. ഹെല്‍ത്തി കേരളയുടെ ഭാഗമായി ഒഞ്ചിയം പഞ്ചായത്തിലെ മടപ്പള്ളിയില്‍
നടത്തിയ പരിശോധനയിലാണ് കൂള്‍ഡ്രിങ്ക്‌സും ജ്യൂസും ഉണ്ടാക്കാന്‍ സൂക്ഷിച്ച വെള്ളത്തില്‍ നിറയെ ലാര്‍വകളെ കണ്ടെത്തിയത്. മടപ്പള്ളി കോളജ് റോഡിലെ രാജാസ് ബേക്കറിയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ലാര്‍വകളെ കാണാനായത്. ഗുണനിലവാര പരിശോധന നടത്താത്ത വെള്ളം പൊതുജനങ്ങള്‍ക്ക് നല്‍കി പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തിയതിന് ബേക്കറി ഉടമയായ മനോഹരന്റെ പേരില്‍ ആരോഗ്യ വിഭാഗം നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജ്യൂസ് വില്‍പന തടഞ്ഞിട്ടുണ്ട്. ഓര്‍ക്കാട്ടേരി സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി, ജെഎച്ച്‌ഐമാരായ
ജലീല്‍.പി, നസ്രിന്‍. കെ.ടി. എന്നിവരാണ് പരിശോധന നടത്തിയത്.















