
ടെഹ്റാൻ: ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഇസ്ലാമിക വിപ്ലവത്തിനായി
ജീവിതം മുഴുവൻ ശ്രമിച്ച അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റിയെന്നും അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചെന്ന് ഇറാൻ വ്യക്തമാക്കി. പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനുശേഷം യുദ്ധത്തില്‍ മരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ വ്യക്തിയാണ് അദ്ദേഹം. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ അർധ ഔദ്യോഗിക മാധ്യമമായ മെഹ്റാണ് ലാരീജാനി കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ചത്. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും (62) കഴിഞ്ഞ ദിവസം രാത്രിയി
ലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു.
സുലൈമാനി കൊല്ലപ്പെട്ടത് ഇറാൻ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ പതിച്ചു. എന്നാൽ ആർക്കും ജീവഹാനിയോ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.
















