
വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി 75 കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി.
കളിയാട്ടത്തിന് മൂന്ന് ദിവസവും ഭക്തര്‍ക്കു രണ്ട് നേരം പ്രസാദ ഊട്ട് നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ എത്തി പ്രസാദ ഊട്ടില്‍ പങ്കെടുക്കാന്‍ കഴിയാത്ത രോഗികളായവര്‍ക്ക് ഇവിടെ പ്രസാദ ഊട്ട് ആരംഭിക്കുമ്പോള്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുകയാണ് ചെയ്തത്. അരി, പഞ്ചസാര, ചായപ്പൊടി, കടല, ചെറുപയര്‍, കുത്തരി, റസ്‌ക്, സോപ്പ്, അലക്ക് സോപ്പ്, വെള്ളരി, പച്ചക്കായ, ഉള്ളി, തക്കാളി എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. എല്ലാവര്‍ഷവും ഇതിന് പുറമ വടകര ജില്ലാ ആശുപത്രിയില്‍ മൂന്ന് ദിവസത്തെ ഉച്ച ഭക്ഷണം. ചോറോട്
കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഒ.പി. ഷീറ്റ് എന്നിവയും നല്‍കുന്നുണ്ട്. കിറ്റുകള്‍ തയ്യാറാക്കുന്നതിനു വീടുകളില്‍ എത്തിക്കുന്നതിനും ആഘോഷ കമ്മിറ്റി പ്രസിഡന്റ് പ്രസാദ് വിലങ്ങില്‍, കമ്മിറ്റി അംഗങ്ങളായ പി.ഗംഗാധരന്‍, ജയരാജന്‍ കെ.പി, പ്രസീത് കുമാര്‍, ഭാര്‍ഗവന്‍ എം, വിധു വിധുലയം, മയൂഖ് കൃഷ്ണ, പി.പി, വിധു എ.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
















