
അഴിയൂര്‍: നല്ല റോഡുകള്‍ ഒരു പ്രദേശത്തിന്റെ വികസന മുഖമുദ്രയാണെന്നും മനുഷ്യന്റെ പുതിയകാലത്തെ പ്രഥമ പരിഗണന മെച്ചപ്പെട്ട റോഡാണെന്നും കെ.കെ.രമ എംഎല്‍എ
പറഞ്ഞു. കോറോത്ത് റോഡിലെ പനാട പ്രദേശത്ത് പുഴക്കല്‍ പറമ്പത്ത് ജാഫര്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് റിപ്പയര്‍ പദ്ധതി പ്രകാരം ഇരുപത് ലക്ഷം രൂപ ചെലവിട്ടാണ് 330 മീറ്റര്‍ റോഡ് സാധ്യമാക്കിയത്.
പ്രദേശവാസികളുടെ നാട്ടുകാരുടെയും നിറത്ത സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹീം പി.പി, വഫ
ഫൈസല്‍, ഫൗസിയ ചാത്തോത്ത്, യു.എ.റഹീം, കടവില്‍ അബൂബക്കര്‍, മോനാച്ചി ഭാസ്‌കരന്‍, അനിഷ ആനന്ദസദനം എന്നിവര്‍ സംസാരിച്ചു.















