മലപ്പുറം: കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ (21) കണ്ടെത്തി.
മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. പിതാവ് റഷീദുമായി യുവാവ് ഫോണില്‍ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് 2പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല. പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്നൂസിനെ കൊണ്ടോട്ടിയില്‍
നിന്ന് കണ്ടെത്തിയിരിക്കുന്നത്.
യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസുമായി സംഘം പലയിടങ്ങളിലേക്കും സഞ്ചരിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നത്. അന്നൂസില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. മകനെ
കണ്ടെത്തിയതില്‍ സന്തോഷമെന്ന് അന്നൂസിന്റെ പിതാവ് പറഞ്ഞു.

യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസുമായി സംഘം പലയിടങ്ങളിലേക്കും സഞ്ചരിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നത്. അന്നൂസില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. മകനെ

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അന്നൂസ് റോഷനെ കാറിലെത്തിയ സംഘം വീട്ടിൽനിന്ന് സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയത്. കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്പി സുശീര്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. അന്നൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അജ്മലുമായി വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അജ്മലിന്റെ ഇളയസഹോദരനെ തട്ടിക്കൊണ്ടുപോകുന്നതിന് ഇടയാക്കിയതെന്നാണ് വിവരം.