തിരുവനന്തപുരം: ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലം ഇന്ന് (വ്യാഴം) പ്രഖ്യാപിക്കും. ഉച്ച
കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാര്‍ഥികളാണ് ഹയർസെക്കന്ററി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 26,178 പേരും പരീക്ഷ എഴുതി. മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കന്ററി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം
www.results.kite.kerala.gov.in.
മൊബൈൽ ആപ്പ്:
PRD Live, SAPHALAM 2025, iExaMS – Kerala