കൊയിലാണ്ടി: പുതുതായി പണിയുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ അടിപ്പാതയുടെ മുകളിലെ വിടവില്‍ സ്‌കൂട്ടര്‍
അകപ്പെട്ടു; യാത്രക്കാരന് പരിക്ക്. സ്‌കൂട്ടര്‍ ഓടിച്ച തിക്കോടി വരക്കത്ത് മന്‍സില്‍ അഷറഫിനാണ് (20) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആറു മണിയോടെ കൊയിലാണ്ടി മുത്താമ്പി റോഡിലാണ് സംഭവം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലെ ഗ്യാപ്പില്‍ കുടുങ്ങിയ സ്‌കൂട്ടറും യാത്രക്കാരനും തൂങ്ങിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ഭാഗ്യത്തിന് ഇയാള്‍ താഴേക്ക് വീണില്ല.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അണ്ടര്‍പാസില്‍ നിര്‍ത്തിയിട്ട ബസിന് മുകളില്‍ കയറിനിന്ന് ക്രോബാര്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ നീക്കം ചെയ്ത് അഷ്‌റഫിനെ
സുരക്ഷിതമായി പുറത്തെത്തിച്ചു. ഇയാളുടെ കാലിനും കൈക്കും പരിക്കുണ്ട്.
അടിപ്പാതയുടെ മുകള്‍ ഭാഗത്തെ സ്ലാബുകള്‍ യോജിപ്പിക്കുന്ന പണി ബാക്കിയുണ്ട്. ഇത് ശ്രദ്ധിക്കാതെ പോയപ്പോഴാണ് സ്‌കൂട്ടര്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഗ്രേഡ് എഎസ്ടിഒ എം.മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാരായ ഹേമന്ത്, ബിനീഷ് കെ, അനൂപ് എന്‍പി, അമല്‍ദാസ്, രജിലേഷ് പി എം, സുജിത്ത് എസ്പി, ഹോംഗാര്‍ഡുമാരായ മാരായ രാജേഷ് കെ പി, പ്രദീപ് കെ, പ്രതീഷ്, ബാലന്‍ ഇ എം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്