നാദാപുരം: ആറു ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. വാണിമേല്‍ ഏഴാം വാര്‍ഡില്‍ നിടുംപറമ്പത്ത്
കുനിയില്‍ വീട്ടില്‍ പ്രവീഷിനെയാണ് (38) നാദാപുരം റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.അനുശ്രീയും സംഘവും പിടികൂടിയത്. നിടുംപറമ്പില്‍ നിന്നു കൂട്ടായികാട്ടിലേക്ക് പോകുന്ന റോഡിലാണ് ഇയാളെ മദ്യവുമായി അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ ജയന്‍, സിഇഒമാരായ ശ്രീജേഷ്, അശ്വിന്‍ ആനന്ദ്, ദീപുലാല്‍, വനിത സിഇഒ സൂര്യ, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ ബബിന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
