വടകര: യുദ്ധസമയത്ത് പോലും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ രണ്ട് പ്രബല സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന്
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാന്‍. വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ ഫാസിസ്റ്റുകളില്‍ നിന്ന് ഇതില്‍ കൂടുതല്‍ നമ്മള്‍ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് പഴങ്കാവ് ശാഖാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശാവര്‍ക്കര്‍മാര്‍ അര്‍ഹമായ ആനുകൂല്യത്തിന് വേണ്ടി തെരുവില്‍ സമരം ചെയ്യുമ്പോള്‍ അവരെ കേള്‍ക്കാന്‍ പോലും തയ്യാറാവാത്ത സംസ്ഥാന സര്‍ക്കാര്‍, അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ
സര്‍ക്കാരിന്റ നാലാം വാര്‍ഷികത്തിന് വേണ്ടി പണം ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എം.പി അബ്ദുള്ള ഹാജി നഗറില്‍ നടന്ന പൊതുയോഗം മണ്ഡലം പ്രസിഡണ്ട് എംസി വടകര ഉദ്ഘാടനം ചെയ്തു. കെ.പി നിസാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, മൂസ കോത്തമ്പ്ര, എം.പി അബ്ദുല്‍ കരീം, പി.കെ.സി റഷീദ്, കെ.പി ഹാരിസ്, ഇസ്മയില്‍ കെ.പി, മന്‍സൂര്‍ അലി, മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു. സുനീത് ബക്കര്‍ സ്വാഗതവും, മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.