തിരുവള്ളൂര്‍: ഗാന്ധി സ്തൂപം ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്ന് പൊതുയോഗം നടത്തി പ്രസംഗിക്കുന്ന സിപിഎം ഇന്നും
ഗാന്ധിയെ ഭയക്കുകകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അബിന്‍ വര്‍ക്കി. കണ്ണൂരിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ ഫാസിസമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഏകാധിപത്യ ഫാസിസ്റ്റ് നയങ്ങളില്‍ നിന്നും സിപിഎം പിന്നോട്ട് പോകണമെന്നും ജനാധിപത്യ സംസ്‌കാരത്തിലേക്ക് പൂര്‍ണമായും സിപിഎം മുന്നോട്ട് വരണമെന്നും എതിര്‍ക്കുന്നവരെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരം
അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവള്ളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അജയ് കൃഷ്ണ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ആര്‍.ഷഹിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബവിത്ത് മലോല്‍, ജസ്മിന മജീദ,് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി ഷീബ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.കെ കൃഷ്ണന്‍,
ബബിന്‍ലാല്‍ സി.ടി.കെ, ധനേഷ് വള്ളില്‍, മുനീര്‍ എം.കെ, വി.കെ ഇസ്ഹാഖ്, വിഷ്ണു തിരുവള്ളുര്‍, പി.കെ രാജിവന്‍, കുമാരന്‍, ലിബിഷ് കെ.എം, പ്രമോദ് ശാന്തിനഗര്‍ എന്നിവര്‍ പ്രസംഗിച്ചു.



