മൊകേരി: അപകടകരമായ വര്‍ഗീയ ധ്രൂവീകരണവും തീവ്ര ദേശീയവാദവും വഴി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും
ജനാധിപത്യ മൂല്യങ്ങളെ അസ്ഥിരപ്പെടുത്താനുമാണ് നരേദ്ര മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് സിപിഐ നേതാവ് സത്യന്‍ മൊകേരി. മണിപ്പൂരിലെ ആഭ്യന്തരകലാപത്തെ അവസാനിപ്പിക്കാന്‍ സാധിക്കാത്ത കേന്ദ്രഭരണ കൂടം മതന്യൂനപക്ഷങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുകയും ഫെഡറലിസത്തെ വെല്ലുവിളിക്കുകയും ചെയ്യുകയാണ്. മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള മുന്നേറ്റം ഉയര്‍ത്തി കൊണ്ടുവരികയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍
ശക്തിപ്പെടുത്തി മുന്നോട്ട് പോവുകയും വേണമെന്നും അദേഹം പറഞ്ഞു.
സിപിഐ കുറ്റ്യാടി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം മൊകേരി ഗവ. കോളജ് ഓഡിറ്റോറിയത്തിലെ എം നാരായണന്‍ മാസ്റ്റര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.സുരേന്ദ്രന്‍, റീജ അനില്‍, പി.ഭാസ്‌ക്കരന്‍, എം.സുനില്‍ അടങ്ങിയ പ്രസീഡയവും കെ.കെ.മോഹന്‍ദാസ്, എം.പി. കുഞ്ഞിരാമന്‍, കെ.പി.നാണു എന്നിവര്‍ അംഗങ്ങളായ സ്റ്റിയറിംഗ് കമ്മറ്റിയും സമ്മേളനടപടികള്‍ നിയന്ത്രിച്ചു.
ദേശീയ കൗണ്‍സില്‍ അംഗം പി.വസന്തം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ
ഇ.കെ.വിജയന്‍ എംഎല്‍എ, ടി.കെ. രാജന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ഗവാസ്, ജില്ല എക്‌സിക്യൂട്ടിവ് അംഗളായ പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, ആര്‍.സത്യന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പി.പി.ശ്രീജിത്ത് രക്തസാക്ഷി പ്രമേയവും കെ. ചന്ദ്ര മോഹന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ റീനാ സുരേഷ് സ്വാഗതം പറഞ്ഞു.