ഒഞ്ചിയം: കിഴക്കേ പുത്തന്‍പുരയില്‍ കുടുംബത്തിന്റെ മൂന്നാം കുടുംബ സംഗമം വിവിധ പരിപാടികളുടെ സംഘടിപ്പിച്ചു. ചാമക്കുന്നില്‍ നടന്ന പരിപാടിയില്‍ അധ്യാപകന്‍ അബു ലൈസ്
ലഹരി വിരുദ്ധ ക്ലാസെടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മല്‍സരങ്ങള്‍ നടന്നു. എസ്എസ്എല്‍സി, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു.

