മടപ്പള്ളി: മുന്‍ ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍
സെക്രട്ടറിയുമായിരുന്ന റിട്ട. പിഡബ്ല്യുഡി യുഡി ക്ലാര്‍ക്ക് കാരക്കാട് പറമ്പില്‍ അഷ്ടമിയില്‍ സി.കെ സത്യനാഥന്‍ (78) നിര്യാതനായി. എന്‍ജിഒ അസോസിയേഷന്‍ വടകര ബ്രാഞ്ച് പ്രസിഡന്റ്, ഒഞ്ചിയം അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മടപ്പള്ളി കാരുണ്യ റസിഡന്റ് അസോസിയേഷന്‍ രക്ഷാധികാരിയാണ്. ഭാര്യ: സി.ഹേമലത (ജിവിഎച്ച്എസ്എസ് മടപ്പള്ളി). മക്കള്‍: സല്‍മ, സജിത്ത്
(സീനിയര്‍ മാനേജര്‍, ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം). മരുമക്കള്‍: ഷീബ് കുമാര്‍ വിളക്കുമാടത്തില്‍ (ഐടി എന്‍ജിനീയര്‍, ബാംഗ്ലൂര്‍), രഞ്ജിനി (കൊല്ലം). സഹോദരങ്ങള്‍: പരേതരായ വി.രാജന്‍, വി.രാമചന്ദ്രന്‍. അച്ഛന്‍: പരേതനായ കുങ്കോട്ടി ഇന്‍സ്‌പെക്ടര്‍. അമ്മ പരേതയായ മാതു.


