കല്ലാച്ചി: വരിക്കോളി ജ്വാല ലൈബ്രറി 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം
രാജ്യസഭാ എംപി ഡോ. വി.ശിവദാസന്‍ നിര്‍വഹിച്ചു. ഭാഷയുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ തമ്മിലടിപ്പിച്ചും ഭിന്നിപ്പുണ്ടാക്കിയും ഭരണത്തില്‍ ഇരിക്കുന്നവര്‍ സംസ്‌കൃത ഭാഷയെ പരിപോഷിക്കുന്നതിനു കോടികള്‍ ചെലവഴിക്കുമ്പോള്‍ ഒരു രൂപ പോലും മാറ്റിവെക്കാന്‍ തയ്യാറാവാതെ മലയാളഭാഷയെ അവഗണിക്കുകയാണെന്നു എംപി കുറ്റപ്പെടുത്തി.
സ്വാഗതസംഘം ചെയര്‍മാന്‍ മലയില്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഇ.കെ വിജയന്‍ എംഎല്‍എ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, നാദാപുരം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, അഡ്വക്കറ്റ് എ.സജീവന്‍, ടി.ലീന, എ.കെ സുബൈര്‍, സി.എച്ച് മോഹനന്‍, എ.മോഹന്‍ദാസ്, എരോത്ത് ഫൈസല്‍, അഡ്വക്കറ്റ് കെ.എം രഘുനാഥ്, കെ.വി സുമേഷ്, സിജിന മനോജ്, കെ.സി ലിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ നിജേഷ് സ്വാഗതം പറഞ്ഞു. മെഗാ തിരുവാതിര, കൈകൊട്ടിക്കളി, നൃത്ത നിത്യങ്ങള്‍, ഗാനമേള തുടങ്ങിയവ അരങ്ങേറി.

സ്വാഗതസംഘം ചെയര്‍മാന്‍ മലയില്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഇ.കെ വിജയന്‍ എംഎല്‍എ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, നാദാപുരം

