എടച്ചേരി: രാഷ്ട്രീയ മഹിളാ ജനതാദള്‍ എടച്ചേരി പഞ്ചായത്ത് കമ്മറ്റി രൂപീകരണ യോഗം ഇരിങ്ങണ്ണൂരില്‍ നടന്നു. ആര്‍ജെഡി
നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദള്‍ മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. ആര്‍ജെഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരന്‍ പാച്ചാക്കര, സെക്രട്ടറി ടി.പ്രകാശന്‍, ദേവി കുമ്മത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മഹിളാ ജനത എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി ദേവി
കുമ്മത്തില്‍ (പ്രസിഡണ്ട്), പി.എം ഷിജിന (സെക്രട്ടറി), രജിത മനോജ്, പി.ഭാര്‍ഗവി (വൈസ് പ്രസിഡണ്ട്), സുജാത രാജീവന്‍ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഈ മാസം 22 ന് ബാലുശ്ശേരി വച്ച് നടക്കുന്ന മഹിളാ ജനത ജില്ലാ ശില്പശാല വിജയിപ്പിക്കാന്‍ തീരുമാനിച്ചു.


