അരൂര്‍: ജനകീയാസൂത്രണം പദ്ധതി പ്രകാരം പുറമേരി പഞ്ചായത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക്
ഉപകരണങ്ങള്‍ വിതരണം ചെയ്തു. അരൂര്‍ ചെങ്ങണംകോട്ട് ഗോവിന്ദന്‍ നായര്‍ സ്മാരക അംഗന്‍വാടിയില്‍ നടന്ന വിതരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ബിന്ദു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രവി കൂടത്താം കണ്ടി, അംഗന്‍വാടി വര്‍ക്കര്‍മാരായ ഷീജ, ടി.സി സീത
എന്നിവര്‍ സംബന്ധിച്ചു. വികലാംഗ കോര്‍പറേഷന്‍ നടത്തിയ ക്യാമ്പില്‍ പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.


