വാണിമേല്‍: എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വാണിമേല്‍
എംയുപി സ്‌കൂളിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്‌കൂളിലെത്തി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജലീല്‍ ചാലക്കണ്ടി അധ്യക്ഷനായി. സ്ന്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ചന്ദ്രബാബു, ഫാത്തിമ കണ്ടിയില്‍, ബ്ലോക്ക് മെമ്പര്‍ സുഹറ ടി.വി, പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ മജീദ്, അനസ് നങ്ങാണ്ടി, പിഇസി ചെയര്‍മാന്‍ പ്രദീപന്‍, എച്ച്എം സി.വി അസീസ്, സ്‌കൂള്‍ മാനേജന്‍ എം.കെ അമ്മത്, സഫ്‌വാന്‍, സ്റ്റാഫ് സെക്രട്ടറി എം.വി നജീബ് എന്നിവര്‍ പ്രസംഗിച്ചു.

