ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വീശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിന്റെ വിവരങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു. ഏഴ് സംഘങ്ങളിലായി 59 അംഗങ്ങളാണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ നിലപാട് വിശദീകരിക്കുന്നത്.
സര്‍ക്കാറിന്റെ ക്ഷണം നിരസിച്ച കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും പട്ടികയിലുണ്ട്. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യുഎസ്, ബ്രസീല്‍, പാനമ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ആനന്ദ് ശര്‍മ്മയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെട്ട സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെട്ടെ സംഘം ഈജിപ്റ്റ്, ഖത്തര്‍, ഏതോപ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ഇ.ടി.മുഹമ്മദ് ബഷീര്‍ ഉള്‍പ്പെട്ട സംഘം യുഎഇ, കോംഗോ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും. മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തര്‍, എത്യോപ്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലും സല്‍മാന്‍ ഖുര്‍ഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുമാണ് ഉള്‍പ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്‌റൈന്‍, അല്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്.