ആലപ്പുഴ: മെസിയും ടീമും കേരളത്തിലെത്തുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും വരില്ലെന്ന് അര്‍ജന്റീന ടീമിന്റെ
ഭാഗത്തുനിന്ന് അറിയിപ്പുണ്ടായിട്ടില്ലെന്നും മന്ത്രി വി.അബ്ദുറഹിമാന്‍. മെസിയടക്കമുള്ള ലോക ചാമ്പ്യന്മാര്‍ കേരളത്തിലെത്താനും ഫുട്ബോളിന് കൂടുതല്‍ പ്രചാരം ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമാണ് കായിക വകുപ്പ് ആഗ്രഹിക്കുന്നതെന്ന് ആലപ്പുഴയില്‍ മന്ത്രി വ്യക്തമാക്കി.
ആദ്യം സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായ ഗോള്‍ഡ് ആന്റ് മെര്‍ച്ചന്റ്‌സ് അസോസിയേഷന് റിസര്‍വ് ബാങ്കിന്റെ എലിജിബിലിറ്റി ഇല്ലാതിരുന്നതിനാല്‍ സ്പോണ്‍സര്‍ ചെയ്യാന്‍ പറ്റാതായി. രണ്ടാമതായി, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്
കോര്‍പറേഷന്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറായി കത്തു നല്‍കി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി ലഭ്യമായി. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വെച്ച് മെസ്സി വരില്ലെന്ന് പറയാന്‍ പറ്റില്ലെന്ന് മന്ത്രി വെളിപ്പെടുത്തി. ടീമിനെ കൊണ്ടുവരുന്നതിന് വലിയ സാമ്പത്തികച്ചെലവുണ്ട്. 175 കോടി രൂപയോളം ചെലവ് വരും. കായിക വകുപ്പിന്റെ ബജറ്റിനുമപ്പുറമാണത്. അതുകൊണ്ടാണ് സ്‌പോണ്‍സര്‍മാരെ തേടിയത്.
ഫുട്ബോള്‍ പ്രേമികളുടെ ആഗ്രഹം കണക്കിലെടുത്ത് സ്പോണ്‍സര്‍മാര്‍ സഹായിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. വളരെ പെട്ടെന്ന് നടപടികളിലേക്ക് കടക്കണമെന്ന് സ്പോണ്‍സര്‍മാരെ
അറിയിച്ചിട്ടുണ്ട്. മറിച്ചൊരു നിലപാട് സ്പോണ്‍സര്‍മാരും അറിയിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. ആത്മാര്‍ഥമായി ശ്രമിക്കുന്നുമുണ്ട്.
മെസിയെപ്പോലുള്ള ലോകോത്തര താരം വരുമ്പോള്‍ അതിനാവശ്യമായ സുരക്ഷ ഒരുക്കണം. കായികതാരങ്ങള്‍ക്കാവശ്യമായ സുരക്ഷയും കളിക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും നടപടികള്‍ക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.