Monday, May 19, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കായക്കൊടിയില്‍ ഭൂചലനം; നാട്ടുകാര്‍ പരിഭ്രാന്തിയില്‍

May 17, 2025
in പ്രാദേശികം
A A
കായക്കൊടിയില്‍ ഭൂചലനം; നാട്ടുകാര്‍ പരിഭ്രാന്തിയില്‍
Share on FacebookShare on Twitter

കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളില്‍ നേരിയ തോതില്‍ ഭൂചലനം. രണ്ട് ദിവസം തുടര്‍ച്ചയായി അസ്വാഭാവിക ചലനം അനുഭവപ്പെട്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കി.
വെള്ളിയാഴ്ച രാത്രി 7.30 ന് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ശനിയാഴ്ച രാത്രി അതേസമയം ആവര്‍ത്തിച്ചു. കുറച്ച്കൂടി ശക്തിയിലാണ് ശനിയാഴ്ചത്തെ ചലനം. എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനത്തെതുടര്‍ന്ന് അന്തരീക്ഷത്തില്‍ പ്രത്യേക ശബ്ദം അനുഭവപ്പെട്ടു. വീടുകളിലെ കസേരകളും മേശകളും ഇളകി. ഉച്ചത്തിലുള്ള ശബ്ദത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം വീടു വിട്ട് പുറത്തിറങ്ങി. തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇ.കെ.വിജയന്‍ എംഎല്‍എ വിവരം ജില്ലാ കലക്ടറെ ധരിപ്പിച്ചു. നാളെ (ഞായര്‍) രാവിലെ പ്രത്യേകസംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്ന് കലക്ടര്‍ അറിയിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെടുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

RECOMMENDED NEWS

വിനോദവും വിജ്ഞാനവും പകര്‍ന്നു; ഏകദിന പഠനക്യാമ്പ് ശ്രദ്ധേയം

വിനോദവും വിജ്ഞാനവും പകര്‍ന്നു; ഏകദിന പഠനക്യാമ്പ് ശ്രദ്ധേയം

6 days ago
ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ബിജെപി ഗൂഢ ശ്രമം നടത്തുന്നു: ഐ.മൂസ

ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ബിജെപി ഗൂഢ ശ്രമം നടത്തുന്നു: ഐ.മൂസ

3 weeks ago

മഹാത്മജിക്ക് സ്മരണാഞ്ജലി

4 months ago
കണ്ണൂര്‍-ഗള്‍ഫ് വിമാന ടിക്കറ്റിന് 15 ശതമാനം ഇളവ്

കണ്ണൂര്‍-ഗള്‍ഫ് വിമാന ടിക്കറ്റിന് 15 ശതമാനം ഇളവ്

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal