വടകര: കാശ്മീരിലെ പെഹല്‍ഗാമില്‍ സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്ക് നേരെ നടത്തിയ നിഷ്ഠൂരമായ
ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് നൂറുകണക്കിന് ഭീകരവാദികളെ ഇല്ലാതാക്കിയ ധീര സൈനികര്‍ക്കും പ്രധാനമന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ച് വടകരയില്‍ തിരംഗയാത്ര നടത്തി. മുന്‍ സൈനികര്‍ ഉള്‍പ്പെടെ നിരവധി ദേശസ്‌നേഹികളുടെ പങ്കാളിത്തത്തോടെ നടന്ന തിരംഗയാത്ര ആവേശമായി.
പാക്കിസ്ഥാന്റെ സഹായത്തോടെ ഭീകരവാദികള്‍ നടത്തിയ അക്രമത്തിന് ശക്തമായ മറുപടി നല്‍കിയ നരേന്ദ്ര മോദിയേയും സൈനികരേയും ഇന്ത്യന്‍ ജനത എന്നും ഓര്‍ക്കുമെന്ന് പൂര്‍വ്വ സൈനിക പരിഷത്ത് സംസ്ഥാന ട്രഷറര്‍
പി.പി.ശശിധരന്‍ പറഞ്ഞു. തിരംഗ യാത്രയുടെ സമാപനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ശശികുമാര്‍ കെ.എന്‍, വിശ്വനാഥന്‍, കരുണാകരന്‍, വിജയകുമാര്‍, പി.മധു, ഷാജിനേഷ്, ടി.കെ.ഗംഗാധരന്‍, ടി.ഇ.രവീന്ദ്രന്‍, സജീവന്‍.കെ.ടി, ഉദയന്‍.കെ, സുരേഷ് ബാബു.എന്‍.കെ, ശശി.പി, സോമന്‍ കെ.എം, നിഷ.ടി.എം, അഡ്വ. കെ.ദിലീപ്, എസ്.ആര്‍.ജയ്കിഷ് എന്നിവര്‍ സംസാരിച്ചു.