കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലുള്‍പ്പെട്ട കലോപ്പൊയില്‍ പാടത്തെ താമരപ്പൂക്കള്‍ പകരുന്നത് സുന്ദരക്കാഴ്ച.
പൊയില്‍ക്കാവില്‍ നിന്ന് പൂക്കാട് റോഡിലേക്കെത്തുന്ന രണ്ടര ഏക്കര്‍ വിസ്തീര്‍ണമുള്ള പാടത്താകെ താമരകള്‍ വിരിഞ്ഞു നില്‍ക്കുന്നു. കാണാന്‍ എന്തോരു ചേല്.
തൊട്ടടുത്ത വീട്ടിലെ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ താമരത്തണ്ട് ഈ പാടത്ത് കൊണ്ടിടുകയും അതില്‍ നിന്ന് ഈ പാടമത്രയും താമരകള്‍ വിരിഞ്ഞുണ്ടാവുകയുമായിരുന്നു. ഇന്ന് ഇത് വേറിട്ടൊരു ദൃശ്യ ഭംഗി പകരുകയാണ്. ഒരേ വലുപ്പത്തില്‍ പാടം നിറയെ താമരകള്‍ പൂത്ത് നില്‍ക്കുന്നത് കാണാന്‍ പ്രത്യേക ചന്തമുണ്ട്.
പൂജയാവശ്യങ്ങള്‍ക്കായി പലരും ഇവിടെ നിന്ന്
മൊട്ടുകള്‍ പറിച്ചെടുത്ത് വില്‍പ്പനക്ക് കൊണ്ടുപോകുന്നുണ്ട്. പാടത്തെ കട്ടപിടിച്ച ചളിയാണ് താമരകളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നത്. വേനല്‍ക്കാലത്ത് പാടശേഖരത്തില്‍ വെള്ളം കുറയുമെങ്കിലും കനാല്‍ ജലം ലഭിക്കുന്നതിനാല്‍ പാടമാകെ ജലസമ്യദ്ധമായിരിക്കും. ഇത് താമര ചെടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്. പാടത്ത് പാമ്പുകള്‍ ഉള്ളതിനാല്‍ നാട്ടുകാര്‍ പൂ പറിച്ചെടുക്കാന്‍ ഇവിടെ പലപ്പോഴും ശ്രമിക്കാറില്ല. റോഡരികിലെ ഈ അപൂര്‍വ കാഴ്ച മൊബൈലില്‍ പകര്‍ത്താന്‍ പലരും എത്തുന്നു. ഇതിലൂടെ കലോപ്പൊയില്‍ പാടത്തെ താമരപ്പൂക്കളുടെ കീര്‍ത്തി എങ്ങും പടരുന്നു.
-സുധീര്‍ കൊയിലാണ്ടി