വടകര: വടകരയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ ജലം മോഷ്ടിച്ചെന്ന പരാതിയില്‍
പോലീസ് കേസ്. കേരള വാട്ടര്‍ അതോറിറ്റിയുടെ ആന്റി തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പ്രധാന വിതരണ ലൈനില്‍ നിന്നു വാട്ടര്‍ മീറ്റര്‍ ഇല്ലാതെ നേരിട്ട് കുടിവെള്ളം ചോര്‍ത്തിയെന്ന അസിസ്റ്റന്റ് എക്‌സി.എഞ്ചിനീയര്‍ പി.ഡി.ദിപിന്‍ ലാലിന്റെ പരാതിയിലാണ് വീരഞ്ചേരിയിലെ സീയം ആശുപത്രിക്കെതിരെ വടകര പോലീസ് കേസെടുത്തിരിക്കുന്നത്. 2022 ഡിസംബര്‍ മുതല്‍ 2025 ഏപ്രില്‍ 25 വരെയുള്ള കാലയളവില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം സീയം ആശുപത്രി അധികൃതര്‍ മോഷ്ടിച്ചെന്നും ഇതിലൂടെ വാട്ടര്‍ അതോറിറ്റിക്ക് 4,18,797 രൂപ നഷ്ടം സംഭവിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതിയില്‍
മോഷണത്തിനുള്ള ബിഎന്‍എസ് 303 (2) വകുപ്പ് പ്രകാരമാണ് കേസ്.
അസിസ്റ്റന്റ് എക്‌സി.എഞ്ചിനീയര്‍ പി.ഡി.ദിപിന്‍ ലാലിന്റെ നേതൃത്വത്തില്‍ അസി. എഞ്ചിനീയര്‍ സി.ബീന, മീറ്റര്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഷീദ് ഫിറ്റര്‍മാരായ സി.കെ.പ്രദീഷ്, രതിന്‍ രാജ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തി ജലമോഷണം കണ്ടെത്തിയത്. ആശുപത്രിയില്‍ വാട്ടര്‍ അതോറിറ്റിയുടെ മൂന്നു സര്‍വീസ് കണക്ഷനുകളാണുണ്ടായിരുന്നത്. ഇവയില്‍ ഒരു കണക്ഷന്‍ ആശുപത്രിയുടെ അപേക്ഷയെ തുടര്‍ന്ന്
അടുത്ത കാലത്തായി ഒഴിവാക്കിയതാണ്. മറ്റു രണ്ടു കണക്ഷനുകളില്‍ നിരന്തരമായി മീറ്റര്‍ റീഡിങ് വരാത്തതിനെ തുടര്‍ന്ന് മീറ്റര്‍ തകരാറാണെന്ന് കരുതി ഒരു മീറ്റര്‍ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. എന്നാല്‍ അതിലും റീഡിങ്ങ് കാണിച്ചിരുന്നില്ല. പുതിയ മീറ്ററിലും റീഡിങ് കാണിക്കാതിരുന്നതിനെ തുടര്‍ന്നാ
ണ് വിശദ പരിശോധന നടത്തിയത്. മീറ്റര്‍ വഴി കുടിവെള്ളം എത്തുന്നില്ലെന്നും എന്നാല്‍ മീറ്റര്‍ വഴിയല്ലാതെ അതോറിറ്റിയുടെ കുടിവെള്ളം ആശുപത്രിയുടെ പിറകു വശത്തെ ടാങ്കിലേക്ക് എത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇത് ഉറപ്പുവരുത്തുന്നതിനായി ലൈന്‍ വരുന്ന ഭാഗം കുഴിച്ചു പരിശോധിച്ചപ്പോഴാണ്
ജലം ചോര്‍ത്തുന്നുണ്ടെന്നത് വ്യക്തമായത്. ജല അതോറിറ്റിയുടെ വിതരണ ലൈനില്‍ നിന്ന് അനധികൃതമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചു കുടിവെള്ളം ചോര്‍ത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ജല മോഷണം സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പരാതി നല്‍കിയതും പോലീസ് കേസെടുത്തിരിക്കുന്നതും.