
കേരളത്തില്‍ ഈ വര്‍ഷം കോളറ ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് രഘു. ഏപ്രില്‍ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരന്‍ മരിച്ചിരുന്നു. കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം

2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ കോളറ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതും തലസ്ഥാന ജില്ലയിലായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ ഹോമില്‍ 26കാരന്‍ മരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിക്കാനായില്ല.
ആലപ്പുഴയില്‍ മരിച്ച രഘു ടിപ്പര്‍ ലോറി ഡ്രൈവറാണ്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചുവരികയാണ്. ഏപ്രില്‍ 29നും മേയ് ഒമ്പതിനുമിടയില്‍ രഘു പലവട്ടം തൃശൂരില്‍ പോയിരുന്നു. അതിനാല്‍ ആലപ്പുഴയില്‍ നിന്നാണ് രോഗം പിടികൂടിയതെന്ന് ഉറപ്പിക്കാനാകില്ല.രോഗിക്കൊപ്പം ഉണ്ടായിരുന്നവരില്‍ നിന്നും കുടുംബത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. രോഗി പോയിട്ടുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. രഘുവിന് ജനുവരിയില്‍ കരളിനും മറ്റ് ആന്തരികാവയവങ്ങള്‍ക്കും പ്രശ്‌നം കണ്ടെത്തിയിരുന്നു. അതേസമയം, ബോധവത്കരണ പ്രവര്‍ത്തനങ്ങളും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും പ്രദേശത്ത് നടത്തിയിട്ടുണ്ടെന്ന് ഡി എം ഒ ഡോ.ജമുന വര്‍ഗീസ് അറിയിച്ചു.