വടകര: രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറവും സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റിയും സംയുക്തമായി ഒര്‍ക്കാട്ടേരിയില്‍ ഒരുക്കുന്ന
വടകരോത്സവത്തിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു. ഗായകന്‍ താജുദീന്‍ വടകര പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജന്‍ ചെറുവാട്ടിനു നല്‍കി നല്‍കി പ്രകാശനം നിര്‍വഹിച്ചു. കെ.കെ രമ എംഎല്‍എ അധ്യക്ഷയായി. ഗാനരചനയും സംഗീതവും നിര്‍വഹിച്ചത് ഫസല്‍ നാദാപുരവും ആലാപനം എം.എ ഗഫൂറുമാണ്. കോട്ടയില്‍ രാധാകൃഷ്ണന്‍, മൊയ്തു താഴത്ത്, സതീശന്‍ കുരിയാടി, പ്രഭാകരന്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. നാളെ (വെള്ളി) വൈകീട്ട് 4ന് ഓര്‍ക്കാട്ടേരി ചന്ത
മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഏകത യാത്രയില്‍ വടകരോത്സവത്തില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ അവരുടെ വേഷവിധാനങ്ങളോടെ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും. കെ.കെ രമ എംഎല്‍എ അധ്യക്ഷയാകും. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, മുന്‍ ഡിജിപി ഋഷിരാജ് സിങ് അടക്കം പ്രമുഖര്‍ പങ്കെടുക്കും.


