വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെമ്മരത്തൂര്‍ ഉപ്പിലാറ മലയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കനത്ത ആശങ്ക
നിലനില്‍ക്കുന്നതായി ഉപ്പിലാറ മല സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാട്ടില്‍ വികസനം വേണം. അതിന്റെ മറവില്‍ ഒരു മലയാകെ തുരുന്ന് ഇലാതാക്കുമ്പോള്‍ വയനാട് മുണ്ടക്കൈ ദുരന്തം പോലെ സംഭവിക്കാന്‍ സാധ്യത ഏറെയാണെന്ന് ഇവര്‍ പറഞ്ഞു. ഈ മലയിലെ അന്യായ മണ്ണെടുപ്പിനു മുന്നില്‍ നിസ്സഹായാവസ്ഥയിലാണ് നാട്ടുകാര്‍. ഇവിടെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍
ആരോപിച്ചു.
ദേശീയ പാത നിര്‍മാണത്തിനായി മലയില്‍ നിന്നു മണ്ണ് ഖനനം ചെയ്യുന്ന വാഗാഡ് കമ്പനിക്ക് ഒരേക്കര്‍ സ്ഥലത്താണ് ഖനനത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ സ്ഥലത്തു നിന്നു മണ്ണ് ഖനനം നടത്തിയതായും ആക്ഷന്‍ കമ്മറ്റി
ആരോപിച്ചു. ഇതിന് അധികാരികള്‍ ഒത്താശ ചെയ്യുന്ന സ്ഥിതിയാണ്. മലയുടെ താഴ്വാരത്തും ചെരിവിലുമായി 350 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 40 ഓളം കുടുംബങ്ങള്‍ക്കായുള്ള ജലസേചന പദ്ധതിയുടെ ടാങ്കും കിണറും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മണ്ണ് ഖനനം നടത്താനുള്ള ശ്രമം ആക്ഷന്‍ കമ്മറ്റി തടഞ്ഞെങ്കിലും ഭരണ കൂട ഭീകരതയുടെ ഭാഗമായി പോലീസ് പ്രദേശ വാസികളെ ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുകയാണുണ്ടായത്. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണാധികാരികള്‍ സ്വകാര്യ കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ഒരു ഏക്കര്‍ സ്ഥലത്ത് തട്ടുകളാക്കി മണ്ണ് ഖനനം ചെയ്യാനാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയതെന്നിരിക്കെ ഈ
നിര്‍ദേശം പാലിക്കാതെ കുത്തനെയാണ് മണ്ണെടുപ്പ് നടത്തിയത്. യാതൊരു വിധ നിരീക്ഷണമോ പഠനമോ നടത്താതെയുള്ള മണ്ണെടുപ്പ് പരിസരത്തെ ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുകയാണെന്നും ഇവര്‍ പറഞ്ഞു. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ എന്ന സ്ഥിതിയാണിവിടെ. കനത്ത മഴ പെയ്താല്‍ വെള്ളം കെട്ടി നിന്ന് വലിയ ഉരുള്‍പൊട്ടലിനു പോലും സാധ്യതയുണ്ടെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രദേശ വാസികളുടെ ഭീതിയകറ്റാന്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ്ങ് കമ്മിറ്റി സ്ഥലം സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തീരുമാനം. ഖനന പ്രദേശം അളന്ന് തിട്ടപ്പെടുത്താനും ജിയോളജി അനുമതി നല്‍കിയ ഭാഗം ഭൂമിയില്‍ മാര്‍ക്ക് ചെയ്യാനും
താലൂക്ക് സര്‍വെയറുടെ സേവനം ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ച് പിറ്റേന്നു തന്നെ സ്വകാര്യ കരാര്‍ കമ്പനി വന്‍ പോലീസ് സന്നാഹത്തോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി മണ്ണെടുപ്പ് ആരംഭിക്കുകയാണ് ചെയ്തത്. കരാര്‍ കമ്പനിക്ക് കൂട്ടുനില്‍ക്കുന്ന മണ്ണ്മാഫിയയുടെ അമിത താല്‍പര്യം ഇവിടെയുണ്ട്. പരിസ്ഥിതിക്ക് ഒട്ടും ദോഷമില്ലാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ടെങ്കിലും അതൊന്നും പരിശോധിക്കാതെ ഉപ്പിലാറ മലയില്‍ തന്നെ കണ്ണ് വെക്കുകയാണ് ചെയ്തത്.
അധികൃതരുടെ നടപടിക്കെതിരെ നിയമ പോരാട്ടം ആരംഭിച്ചതായും ഹൈക്കോടതിയെ സമീപിച്ചതായും സംരക്ഷണ സമിതി ഭാരവാഹികള്‍
വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംരക്ഷണ സമിതി കണ്‍വീനര്‍ എം.സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രതീഷ് അനന്തോത്ത്, ടി.പി.ബാബു എന്നിവര്‍ പങ്കെടുത്തു.