കൊച്ചി: വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ നടപടിയെടുത്ത് റെ
യിൽവേ. പഴകിയ ഭക്ഷണം വിതരണം ചെയ്ത ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്സിന് റെയില്‍വേ ഒരു ലക്ഷം രൂപ പിഴ ചുമത്തി.
അന്വേഷണത്തിനായി റെയില്‍വേ ഉന്നതതല സമിതി രൂപവത്കരിച്ചു. തിരുവനന്തപുരം ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജര്‍, ഹെല്‍ത്ത് ഓഫീസര്‍, ഐആര്‍സിടിസി ഏരിയാ മാനേജര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് അന്വേഷിക്കുന്നത്.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാന്‍ ഐആര്‍സിടിസിക്ക് റെയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന് എഫ്എസ്എസ്എഐ രജിസ്ട്രേഷന് ഉണ്ടെങ്കിലും കൊമേഴ്സ്യല്‍ ലൈസന്‍സും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഇ
ല്ലാതെയാണു പാചകശാല പ്രവര്‍ത്തിച്ചിരുന്നത്. ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.