കടമേരി: മസ്ജിദുകളും മഹല്ല് സംവിധാനവും നാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കി പണിത കടമേരി കാമിച്ചേരി ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറാം നൂറ്റാണ്ടിലെ ഇരുണ്ട യുഗത്തില്‍ നിന്നു സംസ്‌കാര സമ്പന്നമായ സമൂഹമായി മാനവരാശിയെ മാറ്റിയെടുക്കുന്നതില്‍ പുണ്യ പ്രവാചകന്റെ മസ്ജിദുകള്‍ വഹിച്ച സ്ഥാനം ചരിത്രത്തില്‍ ഇടം നേടിയതാണ്. ഈ മാതൃക ലോകത്തിലെ മുഴുവന്‍ മസ്ജിദുകളും നില നിര്‍ത്തിപ്പോരുന്നതായി അദ്ദേഹം പറഞ്ഞു. മസ്ജിദുകള്‍ നിസ്‌കാരത്തിന് മാത്രമല്ല. നാടിന്റെ എല്ലാ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങളാകുമ്പോഴാണ് മസ്ജിദിന്റെ സൗന്ദര്യം
വര്‍ധിക്കുന്നത്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുപ്പതിലേറെ വര്‍ഷം സേവനം ചെയ്ത പി പി മൊയ്തീന്‍ കുട്ടി മുസല്യാരെ ആദരിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ശൈഖുന എം ടി ഉസ്താദ്, ബഹവുദ്ദീന്‍ നദവി കൂരിയാട് മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖാസി എ പി എ ഖാദര്‍ ഫൈസി പ്രാര്‍ഥന നടത്തി. സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍, ഓണംപള്ളി മുഹമ്മദ് ഫൈസി, മുസ്തഫ ഹുദവി ആക്കോട്, എസ് പി എം തങ്ങള്‍, ചിറക്കല്‍ ഹമീദ് മുസ്ല്യാര്‍, സി എച്ച് മഹ്‌മൂദ് സഹദി, എന്‍ അബ്ദുല്‍ ഹമീദ്, പി. കെ സുരേഷ്, അഹ്‌മദ് ബാഖവി അരൂര്‍, കാങ്ങട്ട് അബ്ദുള്ള മുസ്ല്യാര്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, ഹാരിസ് റഹമാനി തിനൂര്‍, ഹംസ മുസ്ല്യാര്‍, ത്വാഹ തങ്ങള്‍, ബഷീര്‍ പൊറോറ, മഹമൂദ് ഹാജി മുറിച്ചാണ്ടി, അബ്ദുല്‍ സലീം കെ വി, കളത്തില്‍ അബ്ദുള്ള, അബ്ദുല്‍ ബാസിത് കായക്കണ്ടി, നസീര്‍ ഹാജി കെ വി, വി കെ മൂസ, കായക്കണ്ടി ഹമീദ്, ഫൈസല്‍ സി പി, കുരുട്ടി മൊയ്തു ഹാജി, ഫാസില്‍ കളത്തില്‍, ബഷീര്‍ വി കെ എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഹാരിസ് മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.