ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച
മധ്യപ്രദേശ് മന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്ന് ബിജെപി. മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെയാണ് നടപടി. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഷായുടെ പരാമര്‍ശം. ഇതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഇന്‍ഡോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷാ അധിക്ഷേപ പരാമര്‍ശം നടത്തിയത്. നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിന്റെ വീഡിയോ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി സോഷ്യല്‍ മീഡിയയില്‍
പങ്കുവച്ചിട്ടുണ്ട്. മന്ത്രിയുടെ ഈ ചിന്താഗതി ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സംഭവം വിവാദമായതോടെ അവര്‍ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷായും പ്രതികരിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെ ‘കോര്‍പ്സ് ഒഫ് സിഗ്‌നല്‍സില്‍’ നിന്നുള്ള ഓഫീസറാണ് കേണല്‍ സോഫിയ ഖുറേഷി. 35 വയസിനുള്ളില്‍ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കിയിട്ടുണ്ട്. 2016 മാര്‍ച്ചില്‍, അന്ന് ലെഫ്റ്റനന്റ് കേണല്‍ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ
വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്.’എക്‌സര്‍സൈസ് ഫോഴ്‌സ് 18′ എന്ന ഈ അഭ്യാസം ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമാണ്. പൂനെയില്‍ നടന്ന യുദ്ധാഭ്യാസത്തില്‍ ആസിയാന്‍ അംഗരാജ്യങ്ങളും ജപ്പാന്‍, ചൈന, റഷ്യ, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഏക വനിതാ ഓഫീസറും സോഫിയ ഖുറേഷി ആയിരുന്നു.