വടകര: രാസ ലഹരി പിടിമുറുക്കുന്ന ഇക്കാലത്ത് കുട്ടികളെ കായിക ലഹരിയിലേക്ക് തിരിച്ചു നടത്തുന്നതിന്റെ ഭാഗമായി
എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കളിയാരവങ്ങള്‍ ഉയരട്ടെ ലഹരിക്കെണികള്‍ തകരട്ടെ’ എന്ന സന്ദേശം ഉയര്‍ത്തി മെയ് 16 മുതല്‍ ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍
16 ടീമുകള്‍ പങ്കെടുക്കും. ദിവസവും രണ്ട് കളികളുണ്ടായിരിക്കും. കേരളത്തിലെ മികച്ച ബീച്ച് ഫുട്ബോള്‍ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ബാലന്‍ നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് 40,000 രൂപയും റണ്ണേഴ്‌സ് അപ്പിന് 25,000 രൂപയും പ്രൈസ് മണി ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഷംസീര്‍ ചോമ്പാല, പി.കെ.റഹീസ് എന്നിവര്‍ പങ്കെടുത്തു.

