മുംബൈ: രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് താരത്തിന്റെ പ്രഖ്യാപനം. ക്യാപ്റ്റന്‍ ആയിരുന്ന രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോഹ്ലിയും അപ്രതീക്ഷിതമായി ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം ബിസിസിഐയെ അറിയിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കോഹ്ലി ഇക്കാര്യം അറിയിച്ചത്. വിരമിക്കാന്‍ ഉചിതമായ സമയമാണെന്ന് താരം കുറിച്ചു.
ലോകകപ്പ് ജയത്തിന് പിന്നാലെ ട്വന്റി-20 ഫോര്‍മാറ്റില്‍ നിന്നു രോഹിതും കോഹ്ലിയും ഒന്നിച്ചാണ് വിരമിച്ചത്. രോഹിതിന്
പിന്നാലെ കോഹ്ലിയും വിരമിച്ചതോടെ പരിചയ സമ്പത്ത് കുറഞ്ഞ ബാറ്റിംഗ് നിരയുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് കളിക്കാനിറങ്ങേണ്ടിവരും. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ച കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഒരു സെഞ്ച്വറിയൊഴിച്ച് നിറുത്തിയാല്‍ കോഹ്ലിക്ക് യഥാര്‍ഥ മികവിലേക്ക് ഉയരാനായിരുന്നില്ല. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒരിക്കല്‍ക്കൂടി ഏറ്റെടുക്കാന്‍ കോഹ്ലി സന്നദ്ധത അറിയിച്ചെങ്കിലും ഭാവി മുന്‍
നിര്‍ത്തി ബിസിസിഐ ഭാരവാഹികള്‍ ഇത് സമ്മതിച്ചില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഹിതും അശ്വിനും വിരമിക്കുകയും ചേതേശ്വര്‍ പുജാരയേയും അജിങ്ക്യ രഹാനെയേയും പോലുള്ള താരങ്ങള്‍ സെലക്ഷന്‍ റഡാറില്‍ ഇല്ലാതിരിക്കുകയും മുഹമ്മദ് ഷമിയുടെ ഫോം ചര്‍ച്ചയായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോഹ്ലി ടീമിലുണ്ടാകേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനമായിരുന്നു. ഇംഗ്ലണ്ടില്‍ മികച്ച റെക്കാഡും കോഹ്ലിക്കുണ്ട്.

ലോകകപ്പ് ജയത്തിന് പിന്നാലെ ട്വന്റി-20 ഫോര്‍മാറ്റില്‍ നിന്നു രോഹിതും കോഹ്ലിയും ഒന്നിച്ചാണ് വിരമിച്ചത്. രോഹിതിന്

