വര്‍ണ സാന്ത്വനം എന്ന പേരില്‍ നടന്ന പരിപാടി പ്രശസ്ത ചിത്രകാരന്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. ചിത്രവിതരണോല്‍ഘാടനം പഞ്ചായത്ത് വൈസ് പ്രസി. വി.വിജിലേഷും, സമാപന ചടങ്ങ് പ്രശസ്ത കലാകാരന്‍ ശ്രീജിത്ത് കൈവേലിയും ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ റഫീഖ് അധ്യക്ഷത വഹിച്ചു. ആദ്യ ചിത്രം നാസര്‍ നെല്ലോളിക്കണ്ടിക്ക് വേണ്ടി റഫീഖ് ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ റീന സുരേഷ്, പ്രമോദ് കക്കട്ടില്‍, ഒ.ബാലന്‍, പറമ്പത്ത് കുമാരന്‍, എ.പി കുഞ്ഞബ്ദുള്ള, ഒ.വനജ, പറമ്പത്ത് കുമാരന്‍, ടി.സുധീര്‍, വി.രാജന്‍, കെ.റൂസി, സി.പി കൃഷ്ണന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ
രാജഗോപാലന്‍ കാരപ്പറ്റ, തളിയില്‍ ബാലന്‍, കെ മാള്‍ മാനേജര്‍ റിയാസ് സുലൈമാന്‍, ട്രസ്റ്റ് ഭാരവാഹികളായ പി.പി അശോകന്‍, വി.വി പ്രഭാകരന്‍, എം.എം രാധാകൃഷണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരന്‍ രാംദാസ് കക്കട്ടില്‍ നേതൃത്വം നല്‍കി.