വടകര: വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ അസ്ഥിരതകളും അനിശ്ചിതത്വങ്ങളും യുവതലമുറ തിരിച്ചറിയേണ്ടതുണ്ടെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് പെരുമുണ്ടച്ചേരി ശാഖ സംഘടിപ്പിച്ച സ്റ്റപ്പ്‌സ് 2025 ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ മോട്ടിവേഷന്‍ ട്രെയിനര്‍ ഷര്‍ഷാദ് പുറക്കാട്, വി.പി കുഞ്ഞമ്മദ്, എം.എ.ഗഫൂര്‍, ലത്തീഫ് മനത്താനത്ത്, യൂനുസ് വളളില്‍, റിയാസ് കെ.കെ, അനസ് മടത്തില്‍, മഷ്ഹൂദ് പാറച്ചാലില്‍, റഷീദ് മത്തത്ത്, സി.പി അസ്ലം , എം.എ കരീം ,മുഹമ്മദ് പാറച്ചാലില്‍, ജുനൈദ് റഹ്‌മാനി മഠത്തില്‍, വള്ളില്‍ സമീറ ടീച്ചര്‍, റസാഖ് വള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രദേശത്തെ മുസ്ലിംലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാ ലീഗ്, ഹരിത പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.