കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാടക മുടങ്ങി. ഈ
മാസം ആറാം തീയതിക്ക് മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നല്‍കിയിട്ടില്ല. വാടക ലഭിക്കാത്തതിനാല്‍ വാടക വീടുകളില്‍ കഴിയുന്ന 547 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
547 കുടുംബങ്ങളുടെ വാടകയാണ് മുടങ്ങിയത്. വാടക നല്‍കുന്ന സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ എട്ടു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. വാടക നല്‍കാന്‍ ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് കഴിഞ്ഞ 16 ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായില്ല. ഇതിനിടെ ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇനിയും
പുറത്തിറങ്ങിയിട്ടില്ല. 452 പേരുടെ പട്ടികയാണ് ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളായി ജില്ലാ ഭരണകൂടം നല്‍കിയത്. 402 പേരുടെ പട്ടികക്ക് പുറമെ 50 പേരെ കൂടി ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ ജില്ലാ ഭരണകൂടം സര്‍ക്കാരിന് നല്‍കി. ഡിഡിഎംഐ യോഗം ചേര്‍ന്ന് ജില്ലാ ഭരണകൂടം പട്ടിക സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.