അരൂര്‍: എംഎസ്എഫ് പ്രവര്‍ത്തകരായ അരൂരിലെ മുഹമ്മദ് ത്വല്‍ഹത്ത്, ടി.കെ ഫാസില്‍ എന്നിവരെ കക്കട്ടില്‍ കൈവേലി
റോഡില്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച സിപിഎം നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. പരിക്കേറ്റ മുഹമ്മദ് ത്വല്‍ഹത്തിനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംഎസ്എഫ് പ്രവര്‍ത്തകരെ അന്യായമായി ആക്രമിച്ചയാള്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതി കൂടിയാണ്. ഈ സിപിഎം നേതാവിനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ എത്രയും വേഗം പോലീസ് തയ്യാറാകണമെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ഭരണത്തണലില്‍ പ്രതിയെ സംരക്ഷിച്ച് നാട്ടിലെ
സൈ്വരജീവിതം തകര്‍ക്കാന്‍ പോലീസ് സഹായമൊരുക്കിയാല്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അബ്ദുറഹ്മാന്‍, പ്രാദേശിക ലീഗ് നേതാക്കളായ എം.കെ സൂപ്പി ഹാജി, മുഹമ്മദ് യാസീന്‍ വി.പി, മുഹമ്മദ് ടി.കെ, അന്‍ഷാദ് എ.പി, സാബിത്ത്.കെ എന്നിവര്‍ കൂടെയുണ്ടായിരുന്നു.


