മണിയൂര്‍: വടകര താലൂക്ക് സപ്ലൈ ഓഫിസിന് കീഴില്‍ മണിയൂര്‍ പഞ്ചായത്തിലെ തുറശ്ശേരി മുക്കില്‍ പുതുതായി അനുവദിച്ച
പൊതുവിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് നിര്‍വ്വഹിച്ചു. തുറശ്ശേരി മുക്കില്‍ തോടന്നൂര്‍ ബ്ലോക്ക് പെന്‍ഷന്‍ ഭവന് തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലാണ് എആര്‍ഡി 267 പ്രവര്‍ത്തനമാരംഭിച്ചത്.
തുറശ്ശേരി മുക്കില്‍ പുതിയ റേഷന്‍ കടയ്ക്കായി ലഭിച്ച അപേക്ഷയില്‍ 2022 ഏപ്രിലില്‍ ടി.സി.സജീവന്‍ താലൂക്ക് സപ്ലൈ ഓഫിസറായിരുന്ന സമയത്താണ് സാധ്യതാ റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് നിരവധി രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് റേഷന്‍ കട അനുവദിക്കുന്നത്.. മണിയൂര്‍ പഞ്ചായത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തുറശ്ശേരി മുക്കിലെ ഈ റേഷന്‍ കട പ്രദേശവാസികള്‍ക്കൊപ്പം പഞ്ചായത്തിലെ മറ്റിടങ്ങളില്‍ ഉള്ളവര്‍ക്കും ഏറെ പ്രയോജനപ്രദമാണ്. കരുവഞ്ചരിയിലെ കെ.കെ.റീത്തയാണ് ലൈസന്‍സി.
ഉദ്ഘാടനചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പ്രഭ പുനത്തില്‍
അധ്യക്ഷയായി. കെവി സത്യന്‍, മനേഷ് കുനിയില്‍, ഗോപാലകൃഷ്ണന്‍, രാജഗോപാലന്‍, കല്ലടി ബാബു എന്നിവര്‍ സംസാരിച്ചു. ജയന്‍ എന്‍ സ്വാഗതം പറഞ്ഞു.