ന്യൂഡല്‍ഹി: പുലര്‍ച്ചയോടെ ജമ്മുവില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. രാത്രിയിലെ ഡ്രോണ്‍ ആക്രമണത്തിന്
മറുപടിയായി ഇന്ത്യ കറാച്ചിയില്‍ ഉള്‍പ്പെടെ കനത്ത തിരിച്ചടി നല്‍കിയിരുന്നു.
പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഇതിന് പിന്നാലെയാണ് ജമ്മുവില്‍ പാക്കിസ്ഥാന്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ ഡ്രോണുകള്‍ തകര്‍ത്തതായി ഇന്ത്യ വ്യക്തമാക്കി
സത്വാരി, സാംബ, ആര്‍എസ് പുര, അര്‍നിയ എന്നിവിടങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു പാകിസ്ഥാന്‍ മിസൈലുകള്‍ തൊടുത്തത്. ആളില്ലാ വ്യോമ സംവിധാനങ്ങള്‍ വഴിയും ഗ്രിഡ്, എസ് 400 ട്രയംഫ്, ബരാക് 8 എംആര്‍എസ്എഎം തുടങ്ങിയ തദ്ദേശീയമായി
നിര്‍മ്മിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് മേഖലയിലെ പാക് ആക്രമണത്തെ ഇന്ത്യ തകര്‍ത്ത്.
അതേസമയം ആക്രമണത്തിന് പിന്നാലെ മേഖലയില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലാക്ക് ഔട്ട് സമയത്ത് മൊബൈല്‍ വെളിച്ചം അടക്കം ഓഫ് ചെയ്യണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതമായി കഴിയണമെന്നും ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പഞ്ചാബിലേയും രാജസ്ഥാനിലേയും വിവിധ ഇടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബില്‍ അമൃത്സര്‍, ജലന്ധര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍, ഹോഷിയാര്‍പൂര്‍, പത്താന്‍കോട്ട്, ഫിറോസ്പൂര്‍, ഫാസില്‍ക്ക, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. കൂടാതെ മൊഹാലിയിലും പഞ്ച്കുലയിലും വൈദ്യുതി തടസപ്പെട്ടു. ഗുജറാത്തിലെ കച്ച് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടിരുന്നു.