വടകര: ടൂറിസം രംഗത്ത് സജീവമായ ഇടപെടല്‍ ലക്ഷ്യമിട്ട് വടകര താലൂക്ക് പ്രവര്‍ത്തന പരിധിയായി രൂപവത്കരിച്ച സാന്‍ഡ്
ബാങ്ക്‌സ് ടൂറിസം പ്രമോഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനം പത്താം തിയതി ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ മൂന്നിന് പുറങ്കരയില്‍ സാംസ്‌കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ മുഖ്യാതിഥിയാവും. ഷെയര്‍സര്‍ട്ടിഫിക്കറ്റ് വിതരണം അസി.രജിസ്ട്രാര്‍ പി.ഷാജു നിര്‍വഹിക്കും.
കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെയും
രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പൊതു സമൂഹത്തിന് അനുഭവഭേദ്യമാക്കുക എന്നതാണ് സംഘം ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും പരിഗണന കൊടുക്കും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി സംഗീത വിരുന്നും ഉണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് കാനപ്പള്ളി ബാലകൃഷ്ണന്‍, സെക്രട്ടറി യൂനസ് വളപ്പില്‍, കെ.സി.പവിത്രന്‍, വൈസ് പ്രസിഡന്റ് പി.കെ.രഞ്ജീഷ് എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെയും
