വത്തിക്കാൻ : പുതിയ പോപ്പ് അമേരിക്കയില്‍ നിന്ന്. കർദ്ദിനാൾ റോബർട്ട് പ്രിവോസ്റ്റ ആഗോള കത്തോലിക്കാ സഭയുടെ
പരമാദ്ധ്യക്ഷൻ. മാർപ്പാപ്പയാകുന്ന ആദ്യത്തെ അമേരിക്കനാണ് 69കാരനായ റോബർട്ട് പ്രിവോസ്റ്റ. ലിയോ 14ാമൻ മാർപ്പാപ്പ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക
സിസ്റ്റിൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് മൂന്നാംവട്ടം വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതായി സ്ഥിരീകരിച്ചത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി എത്തിയത്. ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു
ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു വത്തിക്കാൻ അറിയിച്ചിരുന്നത്. ആദ്യ രണ്ട് റൗണ്ടുകളിൽ ചിമ്മിനിയിൽ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കണ്ടു.