ന്യൂഡല്‍ഹി: അതിര്‍ത്തി സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളോളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണം ഇന്ത്യ
ശക്തമായി പ്രതിരോധിച്ചു. ഇതിനുള്ള ഇന്ത്യന്‍ തിരിച്ചടയില്‍ പാക്കിസ്ഥാന്‍ ശരിക്കും വിറച്ചു.
വ്യാഴാഴ്ച രാത്രിയാണ് ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് തുനിഞ്ഞത്. നിരവധി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള പാക് ആക്രമണ ശ്രമത്തെ ഇന്ത്യ കൃത്യമായി പ്രതിരോധിച്ചു.
ജമ്മു കാശ്മീരിലെ വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ 50 ഡ്രോണുകളും എട്ട് മിസൈലുകളും എത്തിയെങ്കിലും എല്ലാം ഇന്ത്യ കൃത്യമായി തകര്‍ത്തു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 യുദ്ധ
വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. അതിനിടെ രാജസ്ഥാനിലെ ജയ്സാല്‍മെയ്റില്‍ ഒരു പാക് പൈലറ്റിനെ ഇന്ത്യ ജീവനോടെ പിടികൂടുകയും ചെയ്തു. ഇന്ത്യയുടെ എയര്‍ ഡിഫന്‍സ് സിസ്റ്റമായ സുദര്‍ശന്‍ പാക് വ്യോമാക്രമണ ശ്രമത്തെ നിലം തൊടാന്‍ അനുവദിച്ചില്ല.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വലയുകയാണ് പാകിസ്ഥാന്‍. പാക് തലസ്ഥാനമായ ഇസ്ലാമാബാദിനെ വിറപ്പിക്കുന്ന മിസൈല്‍ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പ്രധാന നഗരങ്ങളായ ലാഹോര്‍, കറാച്ചി, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ സ്ഫോടന പരമ്പരകള്‍ അരങ്ങേറി. ഇന്ത്യയുടെ ജനങ്ങളുടെ ജീവനോ സ്വത്തിനോ ഒരു ആപത്തും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.