ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ അടക്കം 15 ഇടങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ നടത്തിയ നീക്കം ഇന്ത്യ
തകര്‍ത്തു. ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 സുദര്‍ശന്‍ ചക്ര വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങളാണ് പാക്ശ്രമം തകര്‍ത്തത്. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ജലന്ധര്‍, ലുധിയാന എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനു പിന്നാലെ ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തു.
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കി. ലാഹോറിലെ അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് തകര്‍ത്തത്. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകള്‍ തകര്‍ത്തതായി
പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നു സംഘര്‍ഷം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. ഗുര്‍ദാസ്പൂര്‍ ജില്ലാ ഭരണകൂടം ഇന്ന് രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 5:00 വരെ ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു.