ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുമായി ഭീകര സംഘടനയായ അല്‍ഖ്വയ്ദ.
ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ചും ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തുമുള്ള അല്‍ഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നു.
പാകിസ്ഥാന് മേല്‍ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നല്‍കണം. ജിഹാദ് നടത്തണം എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. അല്‍ഖ്വയ്ദ ഒഫ് ഇന്ത്യന്‍ ഉപഭൂഖണ്ഡ ബ്രാഞ്ച് എന്ന പേരിലുള്ള പ്രസ്താവനയില്‍ ഇന്ത്യയ്ക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും പറയുന്നു.
അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയില്‍ ഇന്ത്യയുടെ സര്‍ക്കാര്‍ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങള്‍ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ്
ലക്ഷ്യമിട്ടതെന്നും അല്‍ഖ്വയ്ദ പറയുന്നു.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ വളരെയധികം അടിച്ചമര്‍ത്തലുകള്‍ അനുഭവിച്ചിട്ടുണ്ട്. സൈനിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ മാര്‍ഗങ്ങളിലൂടെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിനു പ്രതികാരം ചെയ്യുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന തലക്കെട്ടോടെയാണ് പ്രസ്താവന പ്രചരിക്കുന്നത്. വിഷയത്തിന് പിന്നില്‍ സംഘടിതമായ നീക്കമാണെന്നാണ് ഇന്റലിജന്‍സ് അനുമാനിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക
എന്ന ലക്ഷ്യവും ഇതിന് പിന്നില്‍ അല്‍ഖ്വയ്ദയ്ക്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്.