വടകര: മെയ് 16, 17 തീയതികളില്‍ പാലക്കാട് നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി
സമ്മേളനത്തിന് വടകര മണ്ഡലത്തില്‍ നിന്ന് നൂറ് പേരെ പങ്കെടുപ്പിക്കാന്‍ സ്വതന്ത്ര കര്‍ഷ സംഘം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ഒ.പി മൊയ്തു ഉദ്ഘാനം ചെയ്തു. പ്രസിഡന്റ് സി എച്ച് റസാക്ക് ഹാജി അധ്യക്ഷത വഹിച്ചു. ടി.കെ അബ്ദുള്ള, പി.കെ കുഞ്ഞമ്മദ്, പ്രൊ. എം.കെ മമ്മു, എം.കെ കാസിം ഹാജി, പി.പക്രന്‍ ഹാജി, എം. ഇല്ല്യാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഹാരിസ് മുക്കാളി സ്വാഗതവും ട്രഷറര്‍ നമ്പൂരിക്കണ്ടി അബുബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.

