ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനു പി
ന്നാലെ പാക്കിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ പാക് സൈന്യത്തിന് സർക്കാർ നിർദേശം നല്‍കിയതായാണ് റിപ്പോർട്ട്.
അതേസമയം, റെഡ് അലർട്ടിനു പിന്നാലെ, വ്യോമപാത പൂർണമായും അടച്ച പാക്കിസ്ഥാൻ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകൾ അടച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.