നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല, ഈന്തുംകാട്, കമ്മായി, താനിയുള്ളപൊയില്‍, മുള്ളമ്പത്ത് എന്നീ
പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. 13 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും കൊതുക് സാന്ദ്രത പഠനം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പനി സര്‍വേ, ഇന്‍ഡോര്‍ സ്‌പേസ് സ്‌പ്രേയിങ്, ആരോഗ്യ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഊര്‍ജ്ജിതമായി രംഗത്തുണ്ട്. കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു പിന്നില്‍ വേദന, ശരീരത്തില്‍ ചുവന്ന
പാടുകള്‍, പേശികള്‍ക്കും സന്ധികള്‍ക്കും വേദന എന്നിവ അനുഭവപ്പെട്ടാല്‍ കൃത്യമായ രോഗനിര്‍ണയം നടത്തി ചികിത്സയ്ക്ക് വിധേയമാകണമെന്നും, ആഴ്ചയില്‍ ഒരിക്കല്‍ വീടുകളില്‍ ഡ്രൈ ഡേ ആചരിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പരിപാടികളില്‍ സഹകരിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാരോണ്‍ എം.എ അറിയിച്ചു.


