നാദാപുരം: നരിക്കാട്ടേരി പതിനൊന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപിച്ച കൊടിമരം നശിപ്പിക്കുകയും വാര്‍ഡ്
കോണ്‍ഗ്രസ് പ്രസിഡന്റ് പീറ്റക്കണ്ടി പൊയില്‍ അനന്തന്റെ വീട്ടില്‍ റീത്ത് വെച്ചതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ്സ ഉദ്ഘാടനം ചെയ്യുതു. മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, അഡ്വ. പ്രമോദ് കക്കട്ടില്‍, മോഹന്‍ പാറക്കടവ്, അഡ്വ. എ.സജീവന്‍, അഡ്വ. കെ.എം രഘുനാഥ്, രവീഷ് വളയം, എ.വി മുരളീധരന്‍, പുളിക്കല്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

