ആയഞ്ചേരി: ജൂണ്‍ 26 മുതല്‍ 30 വരെ കോഴിക്കോട് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ
ധനശേഖരാണാര്‍ഥം വീടുകളില്‍ സംഭാവനപെട്ടികള്‍ സ്ഥാപിക്കുന്നു. ആയഞ്ചേരി ടൗണ്‍ വെസ്റ്റ് ബ്രാഞ്ചില്‍ ഈയ്യക്കല്‍ ഗോപാലന്റെ വീട്ടില്‍ പെട്ടി സ്ഥാപിച്ച് കൊണ്ട് തുടക്കം കുറിച്ചു. വീടുകളില്‍ സ്ഥാപിക്കുന്ന പെട്ടികളില്‍ വീട്ടുകാര്‍ ഒരു മാസക്കാലംനിക്ഷേപിക്കുന്ന തുകകള്‍ ജൂണില്‍ പെട്ടി പൊളിച്ച് ശേഖരിക്കും. കോഴിക്കോട് ജില്ലയില്‍ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഇങ്ങനെ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് സമ്മേളന ചെലവ് കണ്ടെത്തുന്നത്.
ബ്രാഞ്ച് സെക്രട്ടരി പ്രജിത്ത് പി, ടി.വി. കുഞ്ഞിരാമന്‍, പി. കുഞ്ഞിരാമന്‍, ലിബിന്‍ കെ, പ്രണവ് ഇ എന്നിവര്‍ സംബന്ധിച്ചു.

ബ്രാഞ്ച് സെക്രട്ടരി പ്രജിത്ത് പി, ടി.വി. കുഞ്ഞിരാമന്‍, പി. കുഞ്ഞിരാമന്‍, ലിബിന്‍ കെ, പ്രണവ് ഇ എന്നിവര്‍ സംബന്ധിച്ചു.