നാദാപുരം: പ്രവാചക നിന്ദ നടത്തിയ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്ത യുവാവിന്റെ നിലപാടിനെയും ഈ വിഷയത്തില്‍ എസ്ഡിപിഐ
നടത്തിയ പ്രകടനത്തേയും പുറമേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അപലപിച്ചു. നാദാപുരം പോലീസ് കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പട്ടു. നാടിന്റെ മത സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ സര്‍വ കക്ഷി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജിഷ, വാര്‍ഡ് മെമ്പര്‍ രവി കൂടത്താം കണ്ടി, സി.പി.നിധീഷ്, ടി കുഞ്ഞിക്കണ്ണന്‍, എം.എ ഗഫൂര്‍, ഷംസു മഠത്തില്‍ സൂപ്പി മാസ്റ്റര്‍, മാനത്താനത്ത് ലത്തീഫ്, ടി. കെ രാഘവന്‍, നാദാപുരം എസ്‌ഐ സുരേഷ് കുമാര്‍, സിപിഒ പി.പി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
