Saturday, May 10, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

വേര്‍തിരിവുകള്‍ക്കെതിരെ കലയുടെ സമന്വയം; വടകരോത്സവത്തിന് സ്വാഗതസംഘമായി

May 6, 2025
in സാംസ്‌കാരികം
A A
വേര്‍തിരിവുകള്‍ക്കെതിരെ കലയുടെ സമന്വയം; വടകരോത്സവത്തിന് സ്വാഗതസംഘമായി
Share on FacebookShare on Twitter

വടകര: സമൂഹത്തിലെ എല്ലാ വേര്‍തിരിവുകള്‍ക്കെതിരെയും ശക്തമായ സമീപനവുമായി സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിലുള്ള മൂന്നു ദിവസത്തെ കലാമാമാങ്കം വടകരോത്സവം സീസണ്‍-1 മെയ് 16,17,18 തിയ്യതികളില്‍ ഓര്‍ക്കാട്ടേരി പി.കെ.മെമ്മോറിയല്‍ യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ ഷാഫി പറമ്പില്‍ എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കലയിലൂടെ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന വടകരോത്സവം ഒരു തുടര്‍ച്ചയായി കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് ഷാഫി പറമ്പില്‍ എംപി പറഞ്ഞു
പ്രശസ്ത നര്‍ത്തകിയും സൗത്ത്ഏഷ്യന്‍ ഫ്രട്ടേണിറ്റി വൈസ് ചെയര്‍മാനുമായ ചിത്ര സുകുമാരന്‍ പദ്ധതി വിശദീകരിച്ചു. തന്നിലേക്കുതന്നെ ഒതുങ്ങുന്ന വ്യക്തികളുടെ സ്വഭാവമാണ് ലഹരി അടക്കമുള്ള മേഖലകളിലേക്ക് സമൂഹം പോകുന്നതിന് കാരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 2001ല്‍ സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റി പാക്കിസ്ഥാനില്‍ കലാപരിപാടിയുമായി പോയപ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത സ്നേഹമാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് ചിത്ര സുകുമാരന്‍ ഓര്‍ത്തു.
വടകരോത്സവം ജനറല്‍ കണ്‍വീനര്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രശസ്ത ഗായകന്‍ വി.ടി.മുരളി എന്‍.വേണുവിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. എം.സി വടകര, ഒ.കെ കുഞ്ഞബ്ദുല്ല, പി.കെ കോയ, സതീശന്‍ കുരിയാടി, സൗത്ത് ഏഷ്യ ഫ്രട്ടേണിറ്റി സ്റ്റേറ്റ് കോഡിനേറ്റര്‍ മായാറാണി, ടി.വി.സജേഷ്, ടി.പി.മിനിക, പറമ്പത്ത് പ്രഭാകരന്‍, അഡ്വ. ഇ.നാരായണന്‍നായര്‍, പി.എസ് രഞ്ജിത്ത് കുമാര്‍, പി.ബാബുരാജ്, അഡ്വ. പി.ടി.കെ നജ്മല്‍, സി.നിജിന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഷാഫി പറമ്പില്‍ എംപി (ചെയര്‍മാന്‍), കെ.കെ രമ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല (വര്‍ക്കിംങ് ചെയര്‍മാന്‍), കോട്ടയില്‍ രാധാകൃഷ്ണന്‍ (ജന.കണ്‍വീനര്‍), എന്‍.വേണു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

RECOMMENDED NEWS

മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

2 months ago
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സുലഭം; വിഷു വിപണനമേള തുടങ്ങി

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സുലഭം; വിഷു വിപണനമേള തുടങ്ങി

4 weeks ago
കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയുമെന്ന് കെ. സുധാകരന്‍

കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയുമെന്ന് കെ. സുധാകരന്‍

3 months ago

തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ: മു​ഖ്യ​മ​ന്ത്രി

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal