കുറ്റ്യാടി: കോതോട് സഹൃദയ വായനശാലയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ടാഴ്ചത്തെ വോളിബോള്‍
കോച്ചിംഗ് ക്യാമ്പ് തുടങ്ങി. മെയ് 20 വരെ കോതോട് പീസ് സ്‌ക്വയറില്‍ നടക്കുന്ന കോച്ചിംഗ് ക്യാമ്പില്‍ 10 നും 15 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. മുന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് പി.എ.തോമസ് ഉദ്ഘാടനം ചെയ്തു.
വികെ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍മി പ്ലെയര്‍ ജോണ്‍സണ്‍, വികെ പ്രദീപന്‍, ഏരത്ത് സുരേന്ദ്രന്‍ എന്നിവര്‍
സംസാരിച്ചു. ടി എ അനീഷ് സ്വാഗതവും സി കെ മോഹനന്‍ നന്ദിയും പറഞ്ഞു. അമ്പതിലേറെ കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

വികെ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍മി പ്ലെയര്‍ ജോണ്‍സണ്‍, വികെ പ്രദീപന്‍, ഏരത്ത് സുരേന്ദ്രന്‍ എന്നിവര്‍